കൊല്ലം: കൊല്ലത്ത് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണക്കെതിരെ പോസ്റ്റർ. ഡിസിസി ഓഫീസിന് മുന്നിലാണ് പോസ്റ്റർ പതിച്ചത്. ബിന്ദു കൃഷ്ണ ബിജെപി ഏജൻറ് ആണോ എന്നാണ് പോസ്റ്ററിൽ ചോദിക്കുന്നത്. NSS താലൂക് യൂണിയൻ പ്രസിഡൻ്റ് ആധിക്കാട് ഗിരീഷിന് കൊല്ലൂർവിള വിറ്റത് ബിന്ദു കൃഷ്ണയാണെന്നും ബിന്ദു കൃഷ്ണയുടെ ബിസിനസ് പാർട്ണർക്ക് നൽകാനുള്ളതല്ല കൊല്ലൂർവിളയെന്നും പോസ്റ്ററിൽ ആക്ഷേപിക്കുന്നു.
95 ശതമാനം മുസ്ലിം വോട്ടുള്ള കൊല്ലൂർ വിളയിൽ എൻഎസ്എസിന് എന്ത് കാര്യമെന്നും പോസ്റ്ററിൽ ചോദിക്കുന്നു. കൊല്ലത്ത് മത്സരിക്കാനായി സമുദായ നേതാക്കളുടെ പ്രീതിക്കായി കൊല്ലൂർവിള വിറ്റത് ബിന്ദു കൃഷ്ണയാണോയെന്നാരോപണവും പോസ്റ്ററിൽ ഉന്നയിക്കുന്നു.
“ബിന്ദു കൃഷ്ണയുടെ ബിസിനസ് പാർട്ണറിന് നൽകാനുള്ളതല്ല കൊല്ലൂർ വിള സീറ്റ്” എന്നും പോസ്റ്ററിൽ പറയുന്നു. ജനറൽ സീറ്റിൽ ദീപ്തി മേരി വർഗീസിന് മത്സരിക്കാനാകുമെങ്കിൽ ഹംസത്ത് ബീവിയ്ക്കും ആകാമെന്നും പോസ്റ്റർ പറയുന്നു. പോസ്റ്റര്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ കീറിക്കളഞ്ഞു


