മൂവാറ്റുപുഴ :വൈദ്യുതി ചാർജ് വർധന ഉപവാസ സമരം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സബ്സ്റ്റേഷന് മുമ്പിൽ ആണ് ഉപവാസ സമരം നടത്തിയത്. സമരം ജില്ലാ ജനറൽ സെക്രട്ടറി എ. ജെ.റിയാസ് ഉദ്ഘാടനം ചെയ്തു. ബോർഡിന്റെ നഷ്ടം നികത്തുന്നതിന് ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത് പ്രതിപക്ഷ പാർട്ടികൾ നോക്കി നിന്നാല്‍ ഇതിനെതിരെ വലിയ പോരാട്ടം നടത്താൻ വ്യാപാരി സമൂഹം
തയ്യാറാവുമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് പി.എ.കബീർ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ സി.എസ്. അജ്മൽ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ജനറൽസെക്രട്ടറി പി.സി. മത്തായി , വൈസ് പ്രസിഡന്റ് കെ.ഇ. ഷാജി, നവാസ് അലവി, യൂത്ത് വിങ് യൂണിറ്റ് പ്രസിഡന്റ് എം.എസ് .ഷാഫി,യൂത്ത് വിങ് ജനറൽ സെക്രട്ടറി സബാൻ വലിയപറമ്പിൽ,വെൽഫെയർ പാർട്ടി നേതാവ്
ടി.യു .അൻവർ, ഷറഫുദ്ദീൻ തെക്കേക്കര, വനിതാ വിങ് യൂണിറ്റ് ട്രഷറർ അലിമ സൈദ്, എം.എ. നാസർ എന്നിവർ സംസാരിച്ചു .സമരത്തിന് മുന്നോടി യായി മാർച്ചും നടന്നു.


