അഞ്ച് സംസ്ഥാനങ്ങളിലെ സ്ക്രീനുകളിൽ നേട്ടങ്ങൾ പ്രദർശിപ്പിക്കാൻ സംസ്ഥാന സർക്കാർ 18 ലക്ഷം രൂപ അനുവദിച്ചു. കർണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ തിയറ്ററുകളിൽ കേരള സർക്കാരിൻ്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കും. നഗരകേന്ദ്രങ്ങളിലെ 100 തിയേറ്ററുകളിലാണ് ഒന്നരമിനുട്ടുള്ള വീഡിയോ പ്രദർശിപ്പിക്കുന്നത്.സെക്രട്ടറിമാരുടെ വർക്കിംഗ് ഗ്രൂപ്പിൻ്റെ ശുപാർശ പ്രകാരമാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. വീഡിയോ നിർമ്മിക്കാൻ ഏജൻസികളെ കണ്ടെത്തും. ചുരുങ്ങിയത് 28 ദിവസം വീഡിയോ പ്രദർശിപ്പിക്കാനാണ് തീരുമാനം. 18 ലക്ഷത്തി 19,843 രൂപയാണ് കഴിഞ്ഞ ദിവസം അനുവദിച്ചത്
നവകേരളാ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ പരസ്യബോർഡുകളായി 2 കോടി 46 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കേരളത്തിലുടനീളം 364 പരസ്യബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. 55 കോടിക്ക് പിആര്‍ഡി ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് ഉയരുകയായിരുന്നു. കലാജാഥ സംഘടിപ്പിച്ചതിന് 48 ലക്ഷം രൂപയും കെഎസ്ആര്‍ടിസി ബസ്സിലെ പ്രചാരണ പോസ്റ്റര്‍ പതിപ്പിച്ചതിന് 16.99 ലക്ഷം രൂപയും റെയിൽവെ ജിംഗിൾസിന് 41.21 ലക്ഷം രൂപയും ആണ് ചെലവ്


