ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി തളളി. നിർമ്മാതാവ് സജിമോൻ പാറയിൽ ഹർജി തള്ളി. റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏകപക്ഷീയമായതിനാൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കരുതെന്ന ആവശ്യം കോടതി തള്ളി.
ജസ്റ്റീസ് വിജി അരുണാണ് ഹർജി പരിഗണിച്ചത്. നിയമസഭയിൽ ജനപ്രതിനിധികൾക്ക് ലഭ്യമായ വിവരം അറിയാൻ സാധാരണ പൗരനും അവകാശമുണ്ടെന്ന് നിലപാടാണ് വിവരാവകാശ കമ്മീഷൻ കോടതിയിൽ സ്വീകരിച്ചത്. റിപ്പോർട്ടിൻ്റെ 82 പേജുകൾ സംരക്ഷിച്ചു. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധി ഹേമ കമ്മിറ്റി റിപ്പോർട്ടിലുളളത്. വനിതാ കമ്മീഷനും ഡബ്ല്യുസിസിയും കേസിൽ കക്ഷി ചേർന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കുമെന്ന് വനിതാ കമ്മീഷൻ കോടതിയിൽ വാദിച്ചു..


