കോഴിക്കോട്: കോഴിക്കോട് സോയില്‍ പൈപ്പിംഗ് പ്രതിഭാസം അനുഭവപ്പെടുന്നു. കനത്തമഴയ്ക്കു പിന്നാലെ കാരശേരിയിലെ തോട്ടക്കാട് മേഖലയിലാണ് ഈ പ്രതിഭാസം അനുഭവപ്പെടുന്നത്.
നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണ് കാരശേരിയിലേത്. ഇത്തരത്തില്‍ ക്വാറികളില്‍ പാറപൊട്ടിക്കുന്നത് സോയില്‍ പൈപ്പിംഗിന്റെ ആഘാതം കൂട്ടുമെന്ന് നേരത്തെ പഠനങ്ങളില്‍ വ്യക്തമായിരുന്നു.
പുത്തുമലയിലുണ്ടായത് സോയില്‍ പൈപ്പിംഗ് മൂലമുണ്ടായ ഭീമന് മണ്ണിടിച്ചിലാണെന്ന കണ്ടെത്തല്‍ പുറത്തുവന്നതോടെ മേഖലയില്‍ നാട്ടുകാര്‍ ആശങ്കയിലാണ്. എന്താണു സോയില്‍ പൈപ്പിംഗ്
ഭൂമിക്കടിയില്‍ മണ്ണിനു ദൃഢത കുറഞ്ഞ ഭാഗത്തു പശിമയുള്ള കളിമണ്ണു പോലുള്ള വസ്തു ഒഴുകി പുറത്തേക്കു വരുന്നതിനെയാണ് സോയില്‍ പൈപ്പിംഗ് എന്നു വിളിക്കുന്നത്. ഇവ ഭൂമിക്കടിയില്‍ തുരങ്കം പോലെ രൂപപ്പെട്ട ഭാഗത്തുകൂടിയാണ് പുറത്തേക്ക് ഒഴുകുന്നത്. അതിവൃഷ്ടിയും ഭൂഗര്‍ഭജലത്തിന്റെ ശക്തമായ ഒഴുക്കും മണ്ണിന്റെ ഘടനയുമാണ് സോയില്‍ പൈപ്പിംഗിന്റെ പ്രധാന കാരണം.