സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. cbseresults.nic.in എന്ന വെബ്സൈറ്റില്‍ ഫലം അറിയാം. 12,06,893 കുട്ടികളാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്്. കൊവിഡ് രോഗവ്യാപനം മൂലം ചില പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ ജൂണ്‍ 25ന് പരീക്ഷ എഴുതാന്‍ താത്പര്യപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അവസരമുണ്ടാക്കുമെന്ന് സിബിഎസ്ഇ സുപ്രിംകോടതിയില്‍ അറിയിച്ചു. എഴുതാന്‍ സാധിക്കാത്തവര്‍ക്ക് ഇന്റേണല്‍ അസസ്മെന്റ് വഴി മാര്‍ക്ക് ഇടുമെന്നും അറിയിച്ചിരുന്നു.