കോട്ടയം: മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്ററും വാര്‍ത്താ അവതാരകനുമായ വേണു ബാലകൃഷ്ണനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. അദ്ദേഹത്തിനെതിരെ കേസ് എടുത്ത നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് കെമാല്‍ പാഷ രംഗത്തെത്തി. മാത്രമല്ല, മുന്‍ വേണുവിന്റെ പരാമര്‍ശം മതസ്പര്ധഹയുണ്ടാക്കുന്നതല്ലെന്നും, 153(എ) വകുപ്പ് ഇക്കാര്യത്തില്‍ നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയെയോ സര്‍ക്കാരിനെയോ വിമര്‍ശിച്ചാല്‍ അത് ദേശദ്രോഹമാകുന്ന കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

