കൊല്ലം ചവറയിൽ വനിതാ ഡോക്ടർക്ക് നേരെ മര്‍ദനം. കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോ. ജാന്‍സി ജെയിംസിനാണ് മര്‍ദനമേറ്റത്. വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും കേസെടുത്തില്ല. രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറായിരുന്ന ജാന്‍സി ജെയിംസിന്റെ മുഖത്തടിച്ചുവെന്നാണ് പരാതി.
ശക്തമായി മുഖത്തടിക്കുകയായിരുന്നുവെന്നും അടിയേറ്റ് കമ്മല്‍ ഉള്‍പ്പെടെ തെറിച്ചുപോയെന്നും പരാതിയില്‍ പറയുന്നു. പലതവണ മോശമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ഇതിന് പിന്നാലെയാണ് മര്‍ദനമമെന്നുമാണ് പരാതിയിലുള്ളത്. പിറ്റേദിവസം ഉച്ചയായിട്ടും പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു. സംഭവത്തില്‍ ഡിഎംഒ തലത്തില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.