തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ പ്രചാരണത്തില്‍ ഇന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പങ്കെടുക്കും. വൈകുന്നേരം ആറിന് പേട്ടയില്‍ സംഘടിപ്പിച്ചിട്ടുള്ള പൊതു സമ്മേളനം മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്യും. നേരത്തെ, മണ്ഡലത്തിലെ പ്രചാരണത്തില്‍ മെല്ലെ പോക്കിനെതിരെ പരാതി ഉയര്‍ന്നിരുന്നു.
തിരുവനന്തപുരം മണ്ഡലത്തില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കുന്നില്ലെന്ന പരാതി കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് എഐസിസി, കെപിസിസി നേതൃത്വങ്ങള്‍ പ്രശ്നത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍, നോട്ടീസ് വിതരണം എന്നിവ ഇന്നലെ മുതല്‍ വേഗത്തിലാക്കിയത്.
അതേ സമയം തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച് താന്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു.