തിരുവനന്തപുരം: മുന്‍ അഡീണല്‍ ചീഫ് സെക്രട്ടറി ഡോ ഡി. ബാബു പോളിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സാംസ്കാരിക മുഖമുള്ള ഉദ്യോഗസ്ഥനായിരുന്നു ബാബു പോള്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് ഹൃദ്രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാബു പോള്‍ മരണമടഞ്ഞത്. രാവിലെ ഒന്‍പതു മണിക്ക് മൃതദേഹം പുന്നന്‍ റോഡിലെ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 12 മണിക്ക് കുറവന്‍കോണം മമ്മീസ് കോളനിയിലെ വസതിയില്‍ എത്തിക്കും.


