കോഴിക്കോട്: പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന സംഘർഷങ്ങളുടെ അലയൊലികൾ ആഗോള ഊർജ്ജ വിപണിയെ മാത്രമല്ല, നമ്മുടെ കേരളത്തിലെ അടുക്കളകളെയും നേരിട്ട് ബാധിച്ചു തുടങ്ങിയിരിക്കുന്നു. ലോകത്തെ എണ്ണ-പ്രകൃതിവാതക വിതരണത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ ചരക്കുനീക്കം തടസ്സപ്പെട്ടത് ആഗോളതലത്തിൽ ഇന്ധനവിലയിൽ വലിയ ചാഞ്ചാട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ക്ഷാമത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ അടച്ച റസ്റ്റോറന്റുകൾ ഇപ്പോഴും തുറന്നിട്ടില്ല. കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടേണ്ട സാഹചര്യത്തിലാണ്. നിലവിൽ ക്ഷാമം ഇല്ലെന്നും ഉപഭോക്താക്കളുടെ ആശങ്ക കാരണമാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നുമാണ് കേന്ദ്രത്തിന്റെ വാദം.പാചകവാതക വിലയിലെ വർധനവും വിതരണത്തിലെ ആശങ്കകളും ഇന്ത്യയിലൊട്ടാകെ പ്രകടമാണെങ്കിലും, നിത്യജീവിതത്തിൽ എൽപിജിയെ അമിതമായി ആശ്രയിക്കുന്ന മലയാളി കുടുംബങ്ങളെയും ഇത് വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്. ഗാർഹിക ബജറ്റുകൾ താളംതെറ്റുന്ന ഈ സാഹചര്യത്തിൽ, പാചകവാതക ഉപയോഗം പരമാവധി കുറയ്ക്കാനും ഇന്ധനം ലാഭിക്കാനുമുള്ള പ്രായോഗിക മാർഗ്ഗങ്ങൾ എന്തൊക്കെയെന്ന് ചിന്തിക്കേണ്ടത് ഓരോരുത്തരുടെയും അനിവാര്യതയായി മാറിയിരിക്കുകയാണ്.
പാചകവാതക വില വർധിക്കുന്ന ഈ സാഹചര്യത്തിൽ, ഗാർഹിക ബജറ്റ് താളം തെറ്റാതിരിക്കാൻ സഹായിക്കുന്ന ചില പ്രായോഗിക മാർഗ്ഗങ്ങളും മറ്റ് ഊർജ്ജ സ്രോതസ്സുകളെക്കുറിച്ചും അറിയാം..


