മാവേലിക്കര: പാലരുവി എക്സ്പ്രസിനും തിരുവനന്തപുരം – മംഗലാപുരം സെൻട്രല്‍ എക്സ്പ്രസിനും പുതിയ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി.
പാലക്കാട് – തിരുനെല്‍വേലി പാലരുവി എക്സ് പ്രസിന് ആവണീശ്വരത്തും എഴുകോണും തിരുവനന്തപുരം -മംഗലാപുരം സെൻട്രല്‍ എക്സ് പ്രസിന് മാവേലിക്കരയിലും സ്റ്റോപ്പ് അനുവദിച്ചു.
റെയില്‍ മന്ത്രാലയത്തിലും റെയില്‍വേ കമ്മിറ്റികളിലും ശക്തമായ സമ്മർദം ചെലുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോപ്പുകള്‍ അനുവദിച്ചതെന്ന് എംപി പറഞ്ഞു.