തൃശൂര്‍: തൃശൂരില്‍ മുണ്ടത്തിക്കോട്ട്, പുറത്തൂര്‍ എന്നിവിടങ്ങളിലായി മോഷണം. മുണ്ടത്തിക്കോട്ട് സുരേഷിന്റെ വീട്ടില്‍ നിന്നും ഏഴു പവനും 50,000 രൂപയും നഷ്ടപ്പെട്ടു.
പുറത്തൂര്‍ അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ നിന്ന് 50,000 രൂപ വിലമതിക്കുന്ന സാധനങ്ങളും കാണാതായി. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.
പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ടു പേരാണ് കവര്‍ച്ച നടത്തിയത്. സുരേഷും കുടുംബവും മാളയിലുള്ള മകളുടെ വീട്ടില്‍നിന്ന് ശനിയാഴ്ച മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുന്‍വശത്തെ പൂട്ട് തകര്‍ത്ത നിലയിലാണ്. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പോലീസിനെ അറിയിച്ചു.


