തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികയുടെ വിശദാംശങ്ങള്‍ പുറത്ത്. വൈസ് പ്രസിഡന്റ് ആയി പതിനൊന്നു പേരുടെ പട്ടികയാണ് കെപിസിസി നല്‍കിയിരിക്കുന്നത്.
വര്‍ക്കല കഹാര്‍, അടൂര്‍ പ്രകാശ്, ശൂരനാട് രാജശേഖരന്, വി എസ് ശിവകുമാര്‍, ജോസഫ് വാഴയ്ക്കന്, കെ ബാബു, കെ പി ധനപാലന്, എ പി അനില്‍കുമാര്‍, സി പി മുഹമ്മദ്, കെ ശിവദാസന്‍ നായര്‍ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. റോസക്കുട്ടി ടീച്ചര്‍ ആണ് പട്ടികയില്‍ ഉള്ള ഏക വനിതാ അംഗം. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശങ്ങളോടെ വൈകാതെ പട്ടികയ്ക്ക് അനുമതി നല്‍കാനാണ് ഹൈക്കമാന്‍ഡ് നീക്കം.