ഓണക്കാലത്ത് കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസമായി ശമ്പളം ലഭിച്ചു. ജീവനക്കാർക്ക് ഉടൻ ശമ്പളം നൽകി. സർക്കാർ നൽകിയ 30 കോടിയും കെഎസ്ആർടിസിയുടെ വരുമാനമായ 44.52 കോടിയും ചേർത്താണ് വിതരണം.വൈകുന്നേരത്തോടെ എല്ലാ ജീവനക്കാർക്കും ശമ്പളം ലഭിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. ഒന്നര വർഷത്തിനുശേഷം കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഒറ്റത്തവണയായി ലഭിക്കും.
നേരത്തെ ഓണത്തിന് മുന്നോടിയായി 30 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് അനുവദിച്ചിരുന്നു. കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് ഒറ്റത്തവണയായി ശമ്പളം നൽകുമെന്ന് നേരത്തെ മന്ത്രി കെബി ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. സെപ്തംബർ മാസത്തിലെ പെൻഷൻ ഓണത്തിന് മുൻപ് നൽകണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.