കർണാടകയിലെ ഷിരൂരിൽ ഉരുൾപൊട്ടലിൽ കാണാതായ അർജുനിനായുള്ള തിരച്ചിൽ പ്രതിസന്ധിയുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു. എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഗംഗാവലി പുഴയിൽ ശക്തമായ ഒഴുക്ക് തുടരുന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി. എന്നാൽ ദൗത്യം അവസാനിക്കില്ലെന്നും തുടരുമെന്നും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു. ഈ ദൗത്യത്തെക്കുറിച്ച് പുതിയ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
എല്ലാ ദിവസവും ജില്ലാ ഭരണകൂടം പുഴയിലിറങ്ങി ഒഴുക്ക് എത്രത്തോളമുണ്ടെന്ന് അളക്കുന്നുണ്ട്. ഇന്നലെ രാവിലത്തെ കണക്ക് പ്രകാരം വെള്ളത്തിന്റെ ഒഴുക്ക് 5.4 നോട്ടിക്കൽ മൈൽ വേഗതയിലാണ്. നദിയിൽ മുങ്ങാനോ ഡ്രഡ്ജിംഗിനോ സാധ്യതയില്ല. അത് കുറയുന്ന സാഹചര്യത്തിൽ തെരച്ചിൽ പുനരാരംഭിക്കുന്ന കാര്യത്തിൽ നാളെ തീരുമാനമെടുക്കും എന്നാണ് കളക്ടർ പറഞ്ഞത്. ശിവകുമാറും അത് തന്നെ ആവർത്തിക്കുന്നു. നദിയുടെ ഒഴുക്ക് കുറയുന്നതിൻ്റെ പ്രതികരണമായാണ് തിരച്ചിൽ നടത്തുന്നത്. ദൗത്യം അവസാനിക്കില്ലെന്നും തുടരുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഉറപ്പുനൽകുന്നു.


