തിരുവനന്തപുരം: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടാന്‍ കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യാത്ര പരിപാടിയില്‍ നിന്നും വയനാടിനെ ഒഴിവാക്കിയേക്കും. സുരക്ഷാ ഏജന്‍സികളുടെ അനുമതി ലഭിച്ചാല്‍ മാത്രമേ രാഹുല്‍ വയനാട്ടിലേക്ക് പോകൂ എന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.

വൈത്തിരിയിലെ റിസോര്‍ട്ടിലുണ്ടായ മാവോയിസ്റ്റ്- പൊലീസ് വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ രാഹുലിന്റെ വയനാട് യാത്രയ്ക്ക് സുരക്ഷാ ഏജന്‍സികള്‍ അനുമതി നല്‍കുമോ എന്ന് വ്യക്തമല്ല. മംഗലാപുരത്ത് നിന്നും റോഡ് മാര്‍ഗ്ഗം കേരളത്തിലെത്തുന്ന രാഹുല്‍ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടും പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന് വസന്തകുമാറിന്റെ വീടും സന്ദര്‍ശിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നത്.


