മസ്ക്കറ്റ്: ഒമാന്‍ മസ്ക്കറ്റിലെ മത്രയില്‍ മലയാളിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് തിരുനാരായനപുരം സ്വദേശി രാമദാസ് (42) ആണ് മരിച്ചത്. തയ്യല്‍ക്കാരനായി ജോലി ചെയ്യുകയായിരുന്നു രാമദാസ്.
ചൊവ്വാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ രാമദാസിനെ കണ്ടെത്തിയത്. മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് രാമദാസിന്റെ കുടുംബം. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.


