വിശപ്പിന്റെ വിളി കേട്ട് ഭക്ഷണം വിളമ്പി കടക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന നന്മമരം തേടി ഇനി ആരും വരേണ്ട. അതിനി അവിടെ ഉണ്ടാവുക വിശപ്പിന്റെ സ്മാരകമായി മാത്രം……..
കലൂരിലെ മിനി പൗളിന് തന്റെ പപ്പടവടക്ക് മുന്നില്‍ 2016 ലാണ് തെരുവില്‍ അലയുന്നവര്‍ക്ക് ഭക്ഷണം നല്കാന് നന്മമരം തുടങ്ങിയത്. ഇതിനായി സ്ഥാപിച്ചിരുന്ന ഫ്രിഡ്ജ് കട അക്രമിച്ച സംഘം തല്ലിതകര്‍ത്തിരുന്നു. മനുഷ്യത്വത്തിന്റെ മുഖമുള്ള ഒരു യുവ വനിതാ വ്യവസായിയുടെ സ്വപ്ന പദ്ധതിയായിരുന്നു സൗജന്യ ഭക്ഷണ വിതരണ പദ്ധതി ആയ നമ്മ മരം. രണ്ടാം വട്ടവും തന്റെ സ്ഥാപനം അടിച്ചു തകര്‍ത്തതോടെയാണ് പുതിയ വരവില്‍ നന്മമരം പദ്ധതിയില്‍ നിന്നും വേദനയോടെയുള്ള മിനു വിന്റെ പിന്മാറ്റം. നന്മ മരം വേദനിക്കുന്നവരുടെ സ്മാരകമായി കടക്ക് പിന്നിലിരിക്കുമെന്നും മിനു ഫെയ്സ് ബുക്കില്‍ കുറിച്ചു.
യുവസംരംഭക മിനു പൗളിന്റെ ‘പപ്പടവട’ അക്രമികള്‍ വീണ്ടും തല്ലിത്തകര്‍ത്തു
മിനുവിന്റെ ഫേയ്സ്ബുക്ക് പോസ്റ്റിങ്ങനെ……..
വിശന്നൊട്ടിയ വയറും ദാഹം വറ്റിച്ച കണ്ണുകളും പലയിടങ്ങളിലും ഞാന്‍ കണ്ടിട്ടുണ്ട്. ഏതൊരു മനുഷ്യനും നേരിടുന്ന യഥാര്‍ത്ഥ വേദന വിശപ്പാണെന്നു എനിക്ക് നന്നായി മനസിലാക്കി തന്നത് പപ്പടവടയെന്ന എന്റെ സ്വപ്നം തുടങ്ങിയപ്പോഴാണ് 2013 ല്‍ തുടങ്ങിയ പപ്പടവട വളരാന്‍ തുടങ്ങിയപ്പോള്‍ ആ വളര്‍ച്ച സമൂഹം എനിക്ക് നല്കിയ പിന്തുണയായി ഞാന്‍ കരുതി, പപ്പടവടയുടെ വളര്‍ച്ചക്ക് വെള്ളവും വളവും നല്കിയ സമൂഹത്തിനായി പകരം നല്കാന് എന്റെ കയ്യില്‍ ഒന്നുമില്ലായിരുന്നു.
അങ്ങനെ 2016 ല്‍ പപ്പടവടയുടെ മുന്നില്‍ വിശന്നൊട്ടിയ വയറുകള്‍ക്കു മുന്നിലായി നന്മമരമെന്ന എന്റെ സ്വപ്ന പദ്ധതി പിറന്നു. തെരുവില്‍ ഒരു നേരത്തെ അന്നമില്ലാതെ വിശന്നലയുന്ന സഹോദരങ്ങള്‍ക്ക് ഭക്ഷണം നല്കുന്ന ഏറെ സംതൃപ്തിയുള്ളൊരു സ്വപ്നമായിരുന്നു നന്മമരം. പപ്പടവടക്കൊപ്പം അതും വളര്‍ന്നു ദിവസവും നിരവധിപേര്‍ നന്മമര തണലില്‍ വിശപ്പ് മാറ്റിയുറങ്ങി, അതില്‍ ഞാന്‍ സന്തോഷിക്കുകയായിരുന്നു..
എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസം മുന്‍പും ഇന്നലെയും നടന്ന ആക്രമണത്തില്‍ പപ്പടവടയും നന്മമരവും തകര്‍ന്നടിഞ്ഞു. പപ്പടവട ഞാന്‍ ഇന്ന് വീണ്ടും തുറക്കുന്നു, നന്മമരം തുറക്കാനിനി കഴിയുമെന്ന് തോന്നുന്നില്ല, ആ റെഫ്രിജറേറ്റര്‍ ‘അവര്‍’ തല്ലി തകര്‍ത്തു. ഇനിയത് വേദനിക്കുന്നവരുടെ സ്മാരകമായി പപ്പടവടയുടെ പിന്നിലിരിക്കും.. പപ്പടവടക്കും നന്മമരത്തിനും നല്കിയ സ്നേഹം എന്നും ഞാനോര്‍ക്കും ?
വിശന്നൊട്ടിയ വയറും ദാഹം വറ്റിച്ച കണ്ണുകളും പലയിടങ്ങളിലും ഞാൻ കണ്ടിട്ടുണ്ട്. ഏതൊരു മനുഷ്യനും നേരിടുന്ന യഥാർത്ഥ വേദന…
Posted by Minu Pauline on Wednesday, October 10, 2018


