കുളിക്കുന്നതിനിടെ ക്വാറി കുളത്തില്‍ മുങ്ങി ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർഥിയും മരിച്ചു. കീഴുപറമ്പ് കുനിയിൽ ചെറുവാലക്കൽ പാലാപറമ്പിൽ ഗോപിനാഥൻ്റെ മകൾ ആര്യയാണ് (16) വ്യാഴാഴ്ച രാവിലെ മരിച്ചത്.ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ ബന്ധുക്കളോടൊപ്പം കുളിക്കാന്‍ പോയതായിരുന്നു ഇവര്‍. നീന്തി കുളിക്കുന്നതിനിടെ ഇരുവരും മുങ്ങിതാഴുകയായിരുന്നു.
പാലാപറമ്പില്‍ സന്തോഷിന്റെ മകള്‍ അഭിനന്ദ(12) ബുധനാഴ്ച രാത്രിയും മരിച്ചിരുന്നു. കീഴുപറമ്പ് ഗവ. ഹയർ സെക്കൻഡറി സൂളിലെ വിദ്യാർഥികളാണ് ഇരുവരും. രണ്ട് പേരുടെയും അപ്രതീക്ഷിത മരണം നാടിനെ കണ്ണീരിലാഴ്ത്തി.ഇരുവരും അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അഭിനന്ദ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയും ആര്യ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമാണ്.