കാരയ്ക്കാമല മഠത്തിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് പോലീസ് സുരക്ഷാ ഒരുക്കണമെന്ന് ഹൈക്കോടതി. ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി യിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പത്ത് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും. സിസ്റ്റര്‍ ലൂസി മഠം വിടണമെന്ന് ആവശ്യപ്പെട്ട് എഫ്.സി.സി മാനന്തവാടി മുന്‍സിഫ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സംരക്ഷണമാവ ശ്യപ്പെട്ട് സിസ്റ്റര്‍ ഹൈക്കോടതിയെ സമീപിച്ചത്. മഠത്തില്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറില്‍ നിന്നടക്കം ഭീഷണിയുണ്ടെന്നും സിസ്റ്റര്‍ ലൂസി കോടതിയില്‍ ചൂണ്ടിക്കാട്ടി.

