കോട്ടയം: കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വളവില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരം. അപകടത്തിൽ പെട്ടവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു.
പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടമുണ്ടായത്. പത്രവിതരണത്തിന് പോയ ജീപ്പും പാറത്തോട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറുമാണ് അപകടത്തില്‍പെട്ടത്. കാറിലുണ്ടായിരുന്ന അന്‍വര്‍ ഹക്കിം, അബൂബക്കര്‍, നിയാസ് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ജീപ്പ് ഡ്രൈവര്‍ അതിരമ്പുഴ സ്വദേശി ബേബിയുടെ പരിക്ക് സാരമുള്ളതല്ലന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.


