സ്വാമി ഗംഗാശേനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് അന്വേഷിക്കാനായി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം വിപുലീകരിച്ചു. അന്വേഷണത്തിന് 16 അംഗ സംഘത്തെയാണ് കേസ് അന്വേഷണത്തിനായി നിലവില്‍ നിയോഗിച്ചിരിക്കുന്നത്. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി പ്രശാന്തന് കാണിക്കാണ് അന്വേഷണ ചുമതല. ഈ കേസിന്റെ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്ന് പറയപ്പെടുന്ന പെണ്‍കുട്ടി മൊഴിമാറ്റി പറഞ്ഞതുമൊക്കെ കേസ് അന്വേഷണം വഴിമുട്ടിച്ചിരുന്നു.
കേസ് പുതിയ രീതിയിലും ശരിയായ ദിശയിലും അന്വേഷിക്കാനാണ് നിലവില്‍ പുതിയ സംഘത്തെ നിയമിച്ചിരിക്കുന്നത്. അന്വേഷണം കൈകാര്യം ചെയ്തിരുന്ന തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റിന്റെ ശുപാര്‍ശ പ്രകാരമാണ് വിപുലീകരിച്ചത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ ജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന് ജെ തച്ചങ്കരി അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.


