പാലാ: കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ.എം.മാണിക്ക് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നാടായ പാലാ വിടചൊല്ലുകയാണ്.

മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പാലാ നഗരത്തിലൂടെ നീങ്ങുകയാണ്.

ആയിരങ്ങളാണ് പ്രിയപ്പെട്ട നേതാവിന്റെ അവസാന യാത്രയ്ക്ക് ഒപ്പം അണിചേരുന്നത്. വിലാപയാത്രയ്ക്ക് ശേഷം മൃതദേഹം പാലാ കത്തീഡ്രല്‍ പള്ളിയില്‍ സംസ്കരിക്കും.


