തൃശൂര്‍: എസ്എസ്എല്‍സി പരീക്ഷ എഴുതുന്നതിനിടെ വിദ്യാര്‍ഥിക്ക് തെരുവുനായയുടെ കടിയേറ്റു. ചെറുതുരുത്തിയിലാണ് സംഭവം. കുളമ്പുമുക്ക് സ്വദേശിയായ വിദ്യാര്‍ഥിക്കാണ് കടിയേറ്റത്. പരീക്ഷാ ഹാളിലേക്ക് ഓടിക്കയറിയ തെരുവുനായ വിദ്യാര്‍ഥിയുടെ കൈയില്‍ കടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്കി. വിദ്യാര്‍ഥിയെ തിരികെ ഹാളില്‍ എത്തിച്ച് പരീക്ഷയെഴുതാന്‍ അവസരമൊരുക്കി.
എസ്എസ്എല്‍സി പരീക്ഷ എഴുതുന്നതിനിടെ വിദ്യാര്‍ഥിക്ക് തെരുവുനായയുടെ കടിയേറ്റു
by രാഷ്ട്രദീപം
by രാഷ്ട്രദീപം

