വയനാട്: തിരുനെല്ലി ഉന്നതിയിൽ സിപിഎം പ്രവർത്തകർ മദ്യം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതി. എൽഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെയുള്ളവർ അർധരാത്രി ഉന്നതിയിൽ എത്തി എന്നാണ് ആക്ഷേപം.ഏഴുമണിക്ക് ശേഷം ഉന്നതിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നിരിക്കെ എന്തിനാണ് സ്ഥാനാര്‍ഥിയടക്കം അവിടേക്ക് പോയതെന്നാണ് യുഡിഎഫ് ചോദിക്കുന്നത്. രാത്രിയിലുണ്ടായ സംഘർഷത്തിൽ കസ്റ്റഡിയിലെടുത്ത മൂന്നുപേരെ വിട്ടയച്ചതായും ആക്ഷേപമുണ്ട്.
ഇന്നലെ രാത്രി 11 മണിയോടെയാണ് ഈ സംഭവം. സിപിഐഎം പ്രവര്‍ത്തകര്‍ എത്തുകയും മദ്യം നല്കാന് നീക്കം നടത്തുകയും ചെയ്തു എന്നാണ് പരാതി.
അതേസമയം, ആരോപണം എല്‍ഡിഎഫ് നിഷേധിച്ചു. നെടുന്തറ ഉന്നതിയിലെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. പുറത്തുനിന്ന് എത്തിയവരോട് ഉന്നതിയില്‍ നിന്ന് പോകണമെന്ന് ഊരു മൂപ്പന് ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
എല്‍ഡിഎഫ് സ്വാധീന മേഖലയില്‍ യുഡിഎഫ് ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് എല്‍ഡിഎഫ് ആരോപിച്ചു.


