ഇടുക്കി: പൂപ്പാറയില്‍ തമിഴ്നാട് ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് അപകടത്തില്‍പ്പെട്ട് 15 പേര്‍ക്ക് പരിക്ക്.
പൂപ്പാറ തലക്കുളത്ത് വെച്ചാണ് സംഭവം. മധുരയില്‍ നിന്ന് മൂന്നാറിലേക്ക് വരികയായിരുന്ന ബസ് ബ്രേക്ക് നഷ്ടപ്പെട്ട് റോഡരികിലുള്ള തിട്ടയില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രണ്ടു പേരുടെ നില ഗുരുതരമാണ്.

