തിരുവനന്തപുരം : പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണത്തിന്റെ അന്വേഷണം സിബിഐക്ക് വിട്ടു. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. കേസ് അന്വേഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് ഉടന്‍ കത്തയക്കും. തിരുവനന്തപുരത്തെ സിബിഐ സ്പെഷല്‍ ക്രൈം യൂണിറ്റാകും കേസ് അന്വേഷണം ഏറ്റെടുക്കുക എന്നാണ് സൂചന. മരണത്തിന് പിന്നിലെ ദുരൂഹതയെക്കുറിച്ച് അര്ജുന് അറിയാമെന്നാണ് വിശ്വസിക്കുന്നതെന്ന് ബാലഭാസ്കറിന്റെ പിതാവ് പറഞ്ഞു. അര്‍ജുനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് അറിയില്ല. സിബിഐ അന്വേഷണത്തില്‍ കുടുംബത്തിന്റെ സംശയങ്ങള്‍ ദുരീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

