കരിപ്പൂരില്‍ വിമാന അപകടം ഉണ്ടായ പശ്ചാത്തലത്തില്‍ കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ ലാന്‍ഡിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതേത്തുടര്‍ന്ന് ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്ക് സര്‍വീസ് നടത്തേണ്ട സൗദി എയര്‍ലൈന്‍സ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുനഃക്രമീകരിച്ചു. എയര്‍ ഇന്ത്യ ജംബോ സര്‍വീസും താത്കാലികമായി പിന്‍വലിച്ചു. സൗദി എയര്‍ലൈന്‍സിന് സര്‍വീസ് താത്കാലികമായി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഡി.ജി.സി.എ. വാക്കാല്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അപകട പശ്ചാത്തലത്തില്‍ ഇനി ഒരറിയിപ്പ് ലഭിക്കുന്നത് വരെ കരിപ്പൂരില്‍ നിന്ന് വലിയ വിമാന സര്‍വിസുകള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം ലഭിച്ചതായി സൗദി എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു.