കെ.എസ്.ആര്.ടി.സി മാനേജിംഗ് ഡയറക്ടറായി ബിജു പ്രഭാകര്‍ ഐ.എ.എസ് നിയമിതനായി. നേരത്തെ, സാമൂഹ്യ നീതി, വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറിയായിരുന്നു ഇദ്ദേഹം.
നിലവിലെ കെ.എസ്.ആര്.സി.യുടെ ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ആയിരുന്ന ശ്രീ. എം.പി. ദിനേശിന്റെ ഒഴിവിലാണ് ശ്രീ. ബിജു പ്രഭാകറിനെ നിയമിച്ചിരിക്കുന്നത്. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ.കെ.ആര്. ജ്യോതിലാല്‍ ചെയര്‍മാനാണ്.
തിരുവനന്തപുരം ജില്ല കലക്ടറായിരുന്നപ്പോള്‍ ഏറെ ജനസമ്മതി നേടിയ ഭരണാധി കാരിയായിരുന്നു ഇദ്ദേഹം. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, കൃഷി വകുപ്പ് ഡയറക്ടര്‍, ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍, കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍, ലോട്ടറി വകുപ്പ് ഡയറക്ടര്‍, ഭൂമി കേരളം പ്രൊജക്ട് ഡയറക്ടര്‍, ഐ.ടി.@സ്കൂള്‍ സ്ഥാപക ഡയറക്ടര്‍ എന്നിങ്ങനെ ധാരാളം വകുപ്പുകളില്‍ ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.
മെക്കാനിക്കല്‍ എഞ്ചിനിയറിംഗ്, എം.ബി.എ, എല്‍.എല്‍.ബി ബിരുദധാരിയാണ് ശ്രീ. ബിജു പ്രഭാകര്‍ ഐഎഎസ്. അനന്തപുരിയുടെ കളക്ടറായിരുന്നപ്പോള്‍ വളരെ മികച്ച ഭരണമായിരുന്നു കളക്ടര്‍ നല്‍കിയത്. ‘ഓപ്പറേഷന് അനന്ത’ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വന്‍ വിജയമാക്കി മാറ്റിയ ഇദ്ദേഹത്തിന്റെ സേവനം ഏറെ അഭിനന്ദനം അര്‍ഹിച്ചിരുന്നു.