തിരുവനന്തപുരം: ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്പറേഷന് പരിധികളിലെ പ്രധാന റോഡുകളെല്ലാം രാവിലെ 5 മുതല്‍ 10 മണി വരെ അടച്ചിടും. ആളുകള്‍ക്ക് നടക്കാനും സൈക്കിള്‍ ഉപയോഗിക്കാനും അനുമതിയുണ്ട്. എന്നാല്‍ വാഹനങ്ങള്‍ അനാവശ്യമായി ഉപയോഗിക്കുന്നതിന് കര്‍ശന വിലക്കുണ്ട്. ഞായറാഴ്ച ദിവസങ്ങളില്‍ ആരോഗ്യപരമായ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടുള്ളൂ എന്ന് ഉത്തരവില്‍ പറയുന്നു.

