കോഴിക്കോട്: മന്ത്രി കെ.ബി ഗണേഷ് കുമാറിന് പിന്തുണയുമായി നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ.ഗണേഷ് കുമാറിനെതിരായ പരാതി കുടുംബ പ്രശ്നമാണ്.പരിഹരിച്ചു എന്നാണ് മനസിലാക്കുന്നത്.അത് പരിഹരിച്ചെന്ന് അവര് തന്നെ പറഞ്ഞു. ജനമാണ് യജമാനൻമാർ, എല്ലാം ജനം തീരുമാനിക്കട്ടെ എന്നും സ്പീക്കർ കോഴിക്കോട്ട് പറഞ്ഞു.
അതേസമയം, മാധ്യമങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി എ.എൻ ഷംസീർ രംഗത്തെത്തി. ചില സമയത്തെങ്കിലും മാധ്യമങ്ങൾ കൊട്ടേഷൻ സംഘങ്ങളെപ്പോലെ പ്രവർത്തിക്കുന്നുണ്ട്. വാർത്തകൾ നിർഭയമായി റിപ്പോർട്ട് ചെയ്യണം. ഭരണകൂടത്തിൻ്റെ പിആർ ജോലി ചെയ്യുന്നവരായി ഭൂരിഭാഗം മാധ്യമങ്ങൾ മാറിയിരിക്കുന്നു.സോഷ്യൽ മീഡിയ നിലവാരത്തിലേക്ക് മാധ്യമങ്ങൾ പോകരുതെന്നും എ.എൻ ഷംസീർ പറഞ്ഞു.


