മലപ്പുറം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മലപ്പുറം എരമംഗലത്ത് കരിങ്കൊടി പ്രതിഷേധം. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടിയത്.ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി.ടി. മോഹന കൃഷ്ണന് അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഗവര്‍ണര്‍.
കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന് അധ്യക്ഷന്‍ ആകുന്ന പരിപാടിയില്‍ രമേശ് ചെന്നിത്തലയാണ് മുഖ്യാതിഥി. ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, പി. നന്ദകുമാര്‍ എംഎല്‍എ തുടങ്ങിയവര്‍ക്കും പരിപാടിയിലേക്ക് ക്ഷണമുണ്ട്.
ഗവര്‍ണര്‍ക്കെതിരേ എസ്എഫ്ഐ സ്ഥലത്ത് പ്രതിഷേധ ബാനറുകള്‍ കെട്ടിയിരുന്നു. “മിസ്റ്റര്‍ ചാന്‍സലര്‍ യു ആര് നോട്ട് വെല്‍ക്കം ഹിയര്‍ ‘എന്ന് എഴുതിയ ബാനറാണ് സ്ഥാപിച്ചിട്ടുള്ളത്.