ബാലുശേരി: വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ ഇരുപതുകാരന് പൊലീസ് പിടിയില്‍. പനങ്ങാട് ഭഗവതി പറമ്പത്ത് അമീര്‍ സുഹൈറിനെയാണ് (20) പോക്സോ നിയമപ്രകാരം ബാലുശ്ശേരി എസ്.ഐ സുമിത് കുമാര്‍, എ.എസ്.ഐ പൃഥ്വിരാജ്, രതീഷ് എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്.
പ്രണയം നടിച്ച് ഏതാനും ദിവസം മുമ്പ് ലൈംഗികമായി അതിക്രമം നടത്തിയെന്ന പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

