തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയാണുള്ളതെന്നും ഇത്തവണ തിരുവനന്തപുരവും പിടിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി എം.പി. ശാസ്തമംഗലം ബൂത്ത് നമ്പർ മൂന്നിൽ ഭാര്യക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വോട്ട് ചെയ്യാനെത്തിയതായിരുന്നു സുരേഷ് ഗോപി. എല്ലാ തെരഞ്ഞെടുപ്പിലും രാവിലെ ഏഴുമണിക്ക് എത്തി വോട്ട് ചെയ്യാറുണ്ട്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് എത്തി വോട്ട് ചെയ്തപ്പോള്‍ മാത്രമാണ് വൈകിയതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പ്രതീക്ഷയല്ല, ഇത്തവണ എടുക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
അടിസ്ഥാന വികസനത്തിനായുള്ള ഒരു ഡിസൈന്‍ ബിജെപിയ്ക്ക് മാത്രമേയുള്ളൂവെന്നും അത് ബിജെപിയിലൂടെ മാത്രമേ സാക്ഷാത്കരിക്കൂ എന്ന് ജനങ്ങള്‍ മനസിലാക്കിയെന്നാണ് സുരേഷ് ഗോപിയുടെ അവകാശവാദം. ഭൂരിപക്ഷം എത്രയാകുമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടേ. തങ്ങള്‍ക്ക് കൃത്യമായ കണക്കുകൂട്ടലുണ്ടെന്നും പൂര്‍ണ ആത്മവിശ്വാസത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.നടിയെ ആക്രമിച്ച കേസിലെ വിധിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് സുരേഷ് ഗോപി കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് തയ്യാറായില്ല. എല്ലാ കോടതി തീരുമാനിക്കട്ടേയെന്നും 2017ലും ഇത് തന്നെയാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ശാസ്തമംഗലത്ത് ബൂത്ത് നമ്പര്‍ മൂന്നിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്.


