വഞ്ചിയൂർ ബൂത്ത് രണ്ടിന് മുന്നിൽ സംഘർഷം. സിപിഐഎം പ്രവർത്തകർ ബിജെപി വനിതാ പ്രവർത്തകരെ അസഭ്യം പറഞ്ഞതായി പരാതി. വോട്ട് ചെയ്യാനെത്തിയ ട്രാൻസ്ജെൻഡേഴ്സിനെ തടഞ്ഞു. 250 ലേറെ കള്ളവോട്ട് നടന്നു എന്ന് പരാതി. റീപോളിങ് വേണമെന്ന് ബിജെപി ആവശ്യം.
സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുന്നതിനിടെയാണ് തങ്ങളെ മര്‍ദിച്ചതെന്ന് മര്‍ദനമേറ്റ ബിജെപി പ്രവര്ത്തകന് പ്രതികരിച്ചു.
‘കള്ളവോട്ട് ചെയ്യുന്നതിനായി പൊലീസ് സിപിഎമ്മിന് ഒത്താശ ചെയ്തുകൊടുക്കുകയാണ്. ജനാധിപത്യത്തെ ഇവര്‍ കശാപ്പ് ചെയ്യുകയാണ്. ചോദ്യംചെയ്ത ബിജെപി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി’. ഗുണ്ടായിസത്തോടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും വഞ്ചിയൂര്‍ വാര്‍ഡ് ബൂത്ത് രണ്ടില്‍ റീപോളിങ് നടത്തണമെന്നും ബിജെപി പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.
പ്രദേശത്ത് ബിജെപി പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്.


