ആലപ്പുഴ: പുന്നമടക്കായലില്‍ നാളെ നടക്കുന്ന ജലോത്സവം ഗവര്‍ണ്ണര്‍
ജസ്റ്റിസ് പി.സദാശിവം ഉത്ഘാടനം ചെയ്യും.മത്സരത്തില്‍ പങ്കെടുക്കുന്ന ചുണ്ടന് വള്ളങ്ങള്‍ ഇന്നലെ വൈകുന്നേരത്തോടെ പരിശീലനം പൂര്‍ത്തിയാക്കി. ഇന്ന് വിശ്രമമാണ്. ചുണ്ടന് വള്ളങ്ങള്‍ക്ക് വേഗതയും, തുഴച്ചില്‍ കാര്‍ക്ക് കരുത്തും വര്‍ദ്ധിപ്പിക്കാനുള്ള അവസാന മിനുക്ക് പണിയുടെ തിരക്കിലാണ് വിവിധ ബോട്ട് ക്ലബ്ബ്കള്‍. നെഹ്റു ട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായി ഇത്തവണ 81 വള്ളങ്ങള്‍ രംഗത്തുണ്ടാവും. രജിസ്റ്റര്‍ ചെയ്ത 20 ചുണ്ടന്‍വള്ളങ്ങള്‍ മത്സരത്തിനിറങ്ങുമ്പോള്‍ പ്രദര്‍ശന മത്സരത്തില്‍ അഞ്ച് ചുണ്ടനുകള്‍ കൂടി പങ്കെടുക്കുന്നു. മറ്റു 56 വള്ളങ്ങള്‍ ഉള്‍പ്പടെ 81 വള്ളങ്ങള്‍ പുന്നമടയുടെ ഓളപ്പരപ്പുകളില്‍ ആവേശം വിതറും. ഹീറ്റ്സ് മത്സരങ്ങള്‍ 11 മണിക്കും, ഫൈനല്‍ മത്സരങ്ങള്‍ 2 മണി മുതലും നടക്കും.ഇത്തവണ സ്റ്റാര്‍ട്ടിങ് കര്‍ശനമായ നിബന്ധനകളോടെയാണ് നടപ്പിലാക്കുന്നത്. സ്റ്റില്‍ സ്റ്റാര്‍ട്ടിങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും ക്രമീകരിച്ച് കഴിഞ്ഞു. ഉയര്‍ന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതല്‍ കൃത്യത മത്സര ഫലത്തില്‍ കൊണ്ടുവരും. പതിവു പോലുള്ള മെക്കാനിക്കല്‍ ഡിവൈസ് മുന്‍പിലും ഒരുമിച്ചുള്ള സ്റ്റാര്‍ട്ടിങ്ങിന് വള്ളങ്ങളെ പിടിച്ചു നിര്‍ത്തുന്നതിനുള്ള സംവിധാനം പിന്നിലും ഉണ്ടാവും. സെക്കന്‍ഡില്‍ ആയിരത്തിലധികം ഫോട്ടോകള്‍ എടുക്കുന്ന ലിനക്സ് ക്യാമറ ഉപയോഗിച്ചുള്ള ഫിനിഷിംഗ് രേഖപ്പെടുത്തല്‍ സമയം കൃത്യതയോടെ അറിയാന്‍ സഹായിക്കും. ഡിജിറ്റല്‍ ടൈമിംഗ് ഇത്തവണത്തെ പ്രത്യേകതയാണ്. 2000 പോലീസ് കാര്‍ നഗരത്തില്‍ സുരക്ഷാവലയം തീര്‍ക്കും.
പുന്നമടയും, പരിസരവും CCTV നിരീക്ഷണത്തിലാണ്. ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കും. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, സംസ്ഥാന മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരന്, കടകംപള്ളി സുരേന്ദ്രന്, പി.തിലോത്തമന്, ആലപ്പുഴ എം.പി. KC വേണുഗോപാല്‍ തുടങ്ങിയവര്‍
പങ്കെടുക്കും. കേരള ബ്ലാസ്റ്റേഴ്സും,തെലുങ്ക് സിനിമാ താരം അല്ലു അര്‍ജുനും,
മറ്റ് സിനിമാ താരങ്ങളും ആവേശം പകരാന്‍ എത്തിച്ചേരും.
നെഹ്റുട്രോഫി ജലമേളയ്ക്ക് ഇത്തവണത്തെ ഏറ്റവും വലിയ ആകര്‍ഷണം കേരള ബ്ലാസ്റ്റേഴ്സാണ്. ഐ.എസ്.എല്‍ കേരള ബ്ലാസ്റ്റേഴ്സ് ടീം സ്വന്തം ജഴ്സിയണിഞ്ഞ് ഓളപ്പരപ്പിലെ ഒളിമ്പിക്സിന് ആവേശം പകരും.

