കൂടരഞ്ഞി സെന്റ് ജോസഫ് ആശുപത്രിയിലെ ഇരുമ്പ് വേലിയിൽ സ്ഥാപിച്ച ലൈറ്റിൽ നിന്നും യുവാവ് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി മരിച്ച അബിൻ ബിനുവിന്റെ കുടുംബം. കേബിൾ വലിച്ച്, ലൈറ്റ് ഘടിപ്പിച്ചത് സുരക്ഷിതമല്ലാത്ത രീതിയിൽ സ്ഥാപിച്ചതാണ് അപകടത്തിന് കാരണമെന്ന് വീട്ടുകാർ പറഞ്ഞു.
മുമ്പ് രണ്ടുപേർക്ക് ഇവിടെ നിന്നും ഷോക്കേറ്റിട്ടും സുരക്ഷാ മുൻ കരുതൽ സ്വീകരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് താമരശ്ശേരി ഡിവൈഎസ്പിക്ക് പരാതി നൽകിയതായി അബിൻ്റെ അച്ഛൻ ബിനു പറഞ്ഞു.
സുഹൃത്തിനൊപ്പം ആശുപത്രിയിൽ എത്തിയപ്പോഴാണ് അബിൻ ബിനു ഷോക്കേറ്റ് മരിച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വൈദ്യുതി കേബിള്‍ വലിച്ചതാണ് അപകടത്തിനിടയാക്കിയത്.