എല്ലാ വർഷവും ഓണത്തിന് നടക്കുന്ന പ്രസിദ്ധമായ പുലികളി തൃശ്ശൂരിന് നഷ്ടമായി. വയനാട്ടിലെ ദുരന്തത്തെ തുടർന്ന് ഇന്ന് ചേർന്ന കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിലാണ് പുലിക്കളിയും കുമ്മാട്ടിക്കളിയും ഉള്‍പ്പെടെയുള്ള ഓണാഘോഷങ്ങള്‍ ഒഴിവാക്കാൻ ഇന്ന് ചേര്‍ന്ന കോര്പ്പറേഷൻ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു.
പുലിക്കളിക്കൊപ്പം കുമ്മാട്ടിക്കളിയും ഒഴിവാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഡിവിഷൻ തല ഓണാഘോഷവും നടത്തേണ്ടതില്ലെന്ന് തൃശൂര്‍ കോര്പ്പറേഷൻ യോഗം തീരുമാനിച്ചു.എന്നാൽ കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ വയനാട്ടിൽ ആഘോഷങ്ങൾ ഒഴിവാക്കാനാണ് കൂട്ടായ തീരുമാനമെന്ന് കമ്പനി അധികൃതർ പറഞ്ഞു.


