ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്രമന്ത്രി. മൂന്നാം മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളി ജോർജ് കുര്യൻ.പ്രധാനമന്ത്രി വിളിച്ച ചായസത്കാരത്തില്‍ അദ്ദേഹം പങ്കെടുത്തു. ബിജെപി ദേശീയ ന്യൂനപക്ഷ കമ്മീഷന് മുന്‍ വൈസ് ചെയര്‍മാനായിരുന്നു ജോര്‍ജ് കുര്യന്ജോർജ് കുര്യന് ഇപ്പോള്‍ ഡല്‍ഹിയില്‍ തുടരുന്നുണ്ട്. പാർട്ടിയുടെ ന്യൂനപക്ഷമാണ് അദ്ദേഹം.
സുരേഷ് ഗോപിയാണ് കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രി. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ നരേന്ദ്രമോദിക്ക് ഒപ്പം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ സുരേഷ് ഗോപിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നു. ടൂറിസമോ സംസ്കാരികമോ ലഭിച്ചേക്കും. രാഷ്ട്രപതിഭവൻ ഔദ്യോഗികമായി ക്ഷണിച്ചു. ചാർട്ടേഡ് വിമാനത്തിലാകും ഡൽഹിയിലേക്ക് പുറപ്പെടുക. ഭാര്യ രാധികയ്ക്ക് ഒപ്പം തിരുവനന്തപുരത്ത് നിന്നും ബംഗ്ലൂരുവിലേക്കും അവിടെ നിന്നും കണക്ടിംഗ് ഫ്ലൈറ്റിൽ ഡൽഹിയിലേക്കും പോകാനാണ് തീരുമാനം.