നരേന്ദ്ര മോദിയുടെ മോദിയുടെ തീരുമാനം അനുസരിക്കുന്നുവെന്ന് സുരേഷ് ഗോപി. വകുപ്പിനെ കുറിച്ച് ഇപ്പോഴും ഒന്നും അറിയില്ലെന്ന് സുരേഷ് ഗോപി ദില്ലിയില്‍ പറഞ്ഞു. എന്നോട് എത്തിയെ പറ്റൂ എന്നാണ് നരേന്ദ്ര മോദി പറഞ്ഞത്.കാലത്തിന്റെ കാവ്യ നീതിയായാണ് എല്ലാത്തിനെയും കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വകുപ്പുകള്‍ സംബന്ധിച്ച് കാര്യങ്ങള്‍ അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തൃശൂരിലെ ജനങ്ങളെ കാൽ തൊട്ട് വന്ദിച്ച് മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യപ്രതിജ്ഞക്കായി കുടുംബ സമേതമാണ് സുരേഷ് ഗോപി ദില്ലിയിൽ എത്തിയത്.തൃശൂരിലെ ജയത്തിന് പിന്നാലെ കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പിച്ചിരുന്നു. . ‘മോദി പറഞ്ഞു, ഞാന്‍ അനുസരിക്കുന്നു മറ്റൊന്നുമറിയില്ല’, ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി സുരേഷ് ഗോപി പ്രതികരിച്ചത്. ഇന്ന് വൈകിട്ട് 7.15 നാണ് മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തുടങ്ങുക. രണ്ടാം മോദി സർക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിർത്തിയാണ് പുതിയ മന്ത്രിസഭ. രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിര്‍മലാ സീതരാമാൻ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് പട്ടികയിലുള്ളത്.