റോഡ് നിര്‍മ്മാണത്തിനെത്തിയ ജെസിബിയടക്കം വനംവകുപ്പ് ക്സ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ ബലമായി മോചിപ്പിച്ച് മാത്യുകുഴല്നാടന് എംഎല്‍എ. കേസടുക്കുന്നങ്കില് തനിക്കെതിരെ ആവട്ടെ എന്നും നാട്ടുകാരെ പീഡിപ്പിക്കരുതെന്നും എംഎല്‍എ പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെ ചാത്തമറ്റം ഫോറസ്റ്റ് സേറ്റേഷനിലാണ് എംഎല്‍എ ഫോറസ്റ്റ് ഉദ്ധ്യോഗസ്ഥരുമായി കൊമ്പുകോര്‍ത്തതും വാഹനങ്ങള്‍ ബലമായി മോചിപ്പിച്ചതും. ചാത്തമറ്റം മുള്ളരിങ്ങാട് റോഡിന്റെ നിര്‍മ്മാണ സാമഗ്രികളിറക്കാന് റോഡ് വക്കിലെ സ്ഥലം ജെസിബി ഉപയോഗിച്ച് നിരത്തിയതാണ് ഫോറസ്റ്റ് ഉദ്ധ്യോഗസ്ഥന്റെ പ്രകോപനത്തിന് കാരണം. നിര്‍മ്മാണ സാമഗ്രികളിറക്കാന് മുന്‍കൂര്‍ അനുമതി വാങ്ങിയില്ലന്ന കാരണം പറഞ്ഞാണ് വാഹനങ്ങള്‍ കസറ്റഡിയിലെടുത്തത്. നിര്‍മ്മാണം തടസമായതോടെ വിഷയത്തില്‍ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ഇടപെട്ടു. കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെങ്കിലും വാഹനങ്ങള്‍ വിട്ടുനല്‍കില്ലന്ന നിലപാടിലായിരുന്നു വനംവകുപ്പ്.
ഇതോടെ നാട്ടുകാരും, തൊഴിലുറപ്പ് തൊഴിലാളികളും രാവിലെ ഫോറസ്റ്റ് ഓഫീസിലേക്ക് സംഘടിച്ചെത്തി ഓഫീസ് വളഞ്ഞു. ഉദ്ധ്യോഗസ്ഥര്‍ നിലപാട് കര്‍ക്കശമാക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാത്യുകുഴല്നാടന് എംല്‍എ നടത്തിയ ചര്‍ച്ചയിലും വാഹനം വിട്ടു നല്കില്ലന്ന നിലപാടില്‍ തന്നെ ഉദ്ധ്യോഗസ്ഥര്‍ ഉറച്ചുനിന്നു. എംഎല്‍എ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും നടപടിഉണ്ടായില്ല. ഇതേതുടര്‍ന്ന് സ്വന്തം നിലയില്‍ എംഎല്‍എ വാഹനം എടുക്കാന്‍ ഡ്രൈവര്‍ക്ക് നിര്ദ്ധേശംനല്കുകയായിരുന്നു. വനം വകുപ്പിന് നടപടി എടുക്കാനാണ് ഭവമംെങ്കില് തന്നെ ഒന്നാംപ്രതിയാക്കിവേണം കേസെടുക്കാനെന്നും എംഎല്‍എ പറഞ്ഞു. ഇതിന്റെപേരില്‍ കരാറുകാരനേയോ നാട്ടുകാരെയോ ദ്രോഹിക്കരുതെന്നും എംഎല്‍എ ആവശ്യപ്പെട്ടു. പൊതുവികസനത്തിന് പോലും തൊടുന്യായം പറഞ്ഞ് ജനദ്രോഹ നടപടികള്‍ എടുക്കുന്ന ഉദ്ധ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.


