മൂവാറ്റുപുഴ: മുദ്ര വായ്പ്പ ശരിയാക്കി കൊടുക്കാമെന്ന ഉറപ്പില്‍ പണം അപഹരിച്ച് മുങ്ങുന്ന സീരിയല്‍ നടനെപോലീസ് പിടികൂടി. തൃശ്ശൂര്‍ പഴയങ്ങാടി വീട്ടില്‍ വിജോ പി ജോണ്സണ് (33) ആണ് പോലീസ് പിടിയിലായത്. സിനിമാ നിര്‍മ്മാതാക്കളില്‍ നിന്നും ,ജൂനിയര്‍ ആക്ടിസ്റ്റുകളുടെയും കയ്യില്‍ നിന്നുമാണ് മുദ്ര വായപ്പക്കുള്ള രേഖകള്‍ മേടിച്ച് ലക്ഷങ്ങള്‍ വായ്പ്പയെടുപ്പിച്ച് പ്രതി കടന്നു കളയുന്നത്.
സൗത്ത് മാറാടിയില്‍ യുവതിയുടെ 10.5 ലക്ഷം തട്ടിയെടുത്തെന്ന കേസിലാണ് ഇപ്പോള്‍ അറസ്റ്റ് . ഇത്തരത്തില്‍ ഒട്ടേറെ കുറ്റകൃത്യങ്ങള്‍ നടത്തിയയാളാണ് പ്രതിയെന്നും ജയില്‍ ശിക്ഷ പ്രതി അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. കബളിപ്പിക്കപ്പെട്ടവര്തന്നെ കൈകാര്യം ചെയ്യാന്‍ വരുമെന്ന് പേടിയ്ച് വീട് പൂട്ടി ടെറസിലായിരുന്നു പ്രതിയുടെ ഉറക്കമെന്ന്ും , അറസ്റ്റ് ചെയ്യാന്‍ ചെന്നപ്പോഴും പ്രതി ടെറസില്‍ ഉറക്കത്തിലായിരുന്നെന്നും പോലീസ് വ്യക്തമാക്കി .


