തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ രാഹുലിന് മുൻകൂർ ജാമ്യ ഹർജിയിൽ ഡിസംബർ 10ന് ഉത്തരവ്. വിധി വരുന്നതുവരെ രാഹുലിനെതിരെ കടുത്ത നടപടികൾ പാടില്ലെന്ന് കോടതി.
തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിലാണ് വാദം നടന്നത്. രാഹുൽ മാങ്കൂട്ടത്തിൽ തന്നെ അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് രണ്ടാമത്തെ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴി. ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞായിരുന്നു ആക്രമണം. ലൈംഗിക അതിക്രമത്തിന് ശേഷം വിവാഹം ചെയ്യാൻ ആകില്ല എന്നറിയിച്ചെന്നുമാണ് പരാതിക്കാരിയുടെ മൊഴി.ഭാവി കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഹോം സ്റ്റേയിലേക്ക് വിളിച്ചുവരുത്തിയെന്നും ക്രൂരമായി ബലാത്സംഗം ചെയ്തെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഒരു കുഞ്ഞു വേണമെന്ന് രാഹുല്‍ പറഞ്ഞു. രാഹുൽ നിരന്തരം ശല്യപ്പെടുത്തുകയും ചെയ്തു.ഫോൺ വിളിച്ചാൽ എടുത്തില്ലെങ്കിൽ അസഭ്യം പറയുമായിരുന്നു.


