കോഴിക്കോട് : കൂടത്തായിയിലെ കൂട്ടമരണങ്ങളിൽ മുഖ്യപ്രതിയായ ജോളിക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഭർത്താവ് ഷാജുവിന്റെ അച്ഛൻ സഖറിയാസ്. ജോളിക്ക് നിയമസഹായമോ ഒത്താശയോ നൽകില്ല. ജോളി പൈശാചിക ചിന്തയുള്ള സ്ത്രീയാണെന്നും ഒരു കാലത്തും ഗതികിട്ടില്ലെന്നും സഖറിയാസ് പറഞ്ഞു.
തന്നെയും കുടുംബത്തേയും വകവരുത്താന്‍ ലക്ഷ്യമിട്ടോയെന്ന് സംശയിക്കുന്നു. ബ്രഡും പാലും കൊടുത്തപ്പോഴാണ് ഷാജുവിന്റെ കുഞ്ഞ് ആൽഫൈന് അസ്വസ്ഥതയുണ്ടായത്. ഒരുതവണ ആഹാരം നല്കിയപ്പോഴേ കുട്ടി കരഞ്ഞുകൊണ്ട് ഓടിപ്പോയി. വായില്‍ നിന്ന് നുരയും പതയും വന്നാണു കുട്ടി മരിച്ചത്. സിലിക്കും ഇതേ ലക്ഷണങ്ങളായിരുന്നു. രണ്ടും അപസ്മാരമാണെന്നു കരുതിയെന്നും സഖറിയാസ് പറഞ്ഞു.


