ആലപ്പുഴ കേരളകൗമുദിയില്‍ മന്ത്രി ജി സുധാകരന് കുട്ടികള്‍ക്ക് ആദ്യക്ഷരം കുറിച്ചു. അക്ഷരങ്ങള്‍ അഗ്നിയായ്, ആ അഗ്നിയില്‍ എരിഞ്ഞു തീരട്ടെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും.. പരസ്പര സ്നേഹവും സാഹോദര്യവും പുലര്‍ത്താനാകട്ടെ ഈ കുരുന്നുകള്ക്കെന്ന് സുധാകരന് കുറിച്ചു.
പുറം കണ്ണ് തുറപ്പിക്കാന്‍
പുലര് വേളയില്‍ അംശുമാന്.
അകക്കണ്ണ് തുറപ്പിക്കാന്‍
ആശാന് ബാല്യത്തില്‍ എത്തണം.
കൊണ്ടുപോകില്ല ചോരന്മാര്
കൊടുക്കുന്തോറുമേറിടും
മേന്മ നല്‍കും മരിച്ചാലും
വിദ്യ തന്നെ മഹാധനം
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം.
ഇത് മലയാളികളുടെ വിദ്യാഭ്യാസ സ്വപ്നം.
അക്ഷരങ്ങള്‍ അഗ്നിയായ്, ആ അഗ്നിയില്‍ എരിഞ്ഞു തീരട്ടെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും.. പരസ്പര സ്നേഹവും സാഹോദര്യവും പുലര്‍ത്താനാകട്ടെ ഈ കുരുന്നുകള്‍ക്ക്..
അച്ഛന് നിലത്തെഴുത്ത് ആശാന് ആയിരുന്നു. പഴയ ഓര്‍മകള്‍ ഇപ്പോഴും മനസ്സില്‍ മായാതെ നില്ക്കുന്ന ഒരു സന്ദര്‍ഭമായിട്ടാണ് ഈ അവസരത്തെ ഓര്‍ക്കുന്നത്. വിശിഷ്ടമായ ഭൂതകാലത്തിന്റെ നല്ല ഓര്‍മകള്‍ മനസ്സില്‍ വളരെയധികം സന്തോഷം ഉണ്ടാക്കുന്നു. അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും സര്‍വ്വൈശ്വര്യങ്ങള്‍ നേരുന്നു..


