കമ്മ്യൂണിസ്റ്റ് മന്ത്രിമാരുടെ ധൂർത്തിനും വിദേശത്ത് യാത്രകൾക്കും പണം തികയാത്തതുകൊണ്ടാണ്
ഹൈന്ദവ ഭക്ത ജനങ്ങളുടെ കാണിക്ക പണത്തിലേക്ക് അവരുടെ കൈകൾ നീളുന്നതെന്ന് വിഎച്ച്പി സംസ്ഥാന സമിതി അംഗം അഡ്വ. ജെ മോഹൻകുമാർ ആരോപിച്ചു. ശ്രീ ഗുരുവായൂരപ്പന്റെ കാണിക്കയിൽ മറ്റ് മതസ്ഥരുടെയും പണം ഉണ്ടെങ്കിൽ ശ്രീ ഗുരുവായൂരപ്പൻ എല്ലാ മതസ്ഥരുടെയും സർവേശ്വരനാണെന്ന് പ്രഖ്യാപിക്കാൻ ധൈര്യമുണ്ടോ എന്ന് അദ്ദേഹം ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ ബി മോഹൻദാസിനോട് ചോദിച്ചു. ഗുരുവായൂർ ദേവസ്വത്തിന്റെ കോടിക്കണക്കിന് രൂപ വകമാറ്റി മതേതര സർക്കാരിന്റെ ഫണ്ടിലേയ്ക്ക് സംഭാവന ചെയ്തതിൽ പ്രതിഷേധിച്ച് വിശ്വ ഹിന്ദു പരിഷദ് തിരുവനന്തപുരത്ത് സെക്രെട്ടറിയറ്റിന് മുൻപിൽ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പശ്ചാത്തലത്തിലുള്ള സാമൂഹ്യ നിയമം അനുസരിച്ച് നടന്ന പ്രതിഷേധത്തിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സജി നടുവത്ത്, വിഭാഗ് സെക്രട്ടറി ജയകുമാർ, വിഭാഗ് സേവാ പ്രമുഖ് കെ. എസ്. റെജി, ജില്ലാ സേവാ പ്രമുഖ് എം.എൽ. മഹേഷ്, ജില്ലാ സമിതി അംഗം രമേശ് പദ്മനാഭൻ, ജില്ലാ പ്രചാർ പ്രമുഖ് രാജേഷ് സുദർശൻ എന്നിവരും പങ്കെടുത്തു. വിശ്വ ഹിന്ദു പരിഷദ് സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു.


