‘ഐഎഎസ് എന്നാല്‍ എന്തുമാകാമെന്നല്ല, കൂടുതല്‍ കളിച്ചാല്‍ നോര്‍ത്ത് ഇന്ത്യയിലേക്കു സ്ഥലം മാറ്റും.’ തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുമിഞ്ഞുകൂടുന്ന വിമര്‍ശന കമന്റുകളില്‍ അന്തംവിട്ടിരിക്കുകയാണ് നടി അനുപമ പരമേശ്വരന്. ഐഎഎസ്, ഇലക്ഷന്, ബിജെപി… അങ്ങനെ നടിയുമായി ഒരുബന്ധവുമില്ലാത്ത കാരണങ്ങളാണ് കമന്റ് നിറയെ.
താരത്തിന്റെ ആരാധകര്‍ക്കുപോലും കാര്യമെന്തെന്ന് ആദ്യം മനസ്സിലായില്ലെങ്കിലും പിന്നീടു പിടികിട്ടി. പേരാണ് പണി പറ്റിച്ചത്. തൃശൂര്‍ കലക്ടര്‍ ടി.വി. അനുപമയ്ക്കു നേരെയുള്ള രോഷമാണ് നടി അനുപമ പരമേശ്വരനു നേരെ തിരിഞ്ഞുപോയത്. മുടിഞ്ഞുപോകുമെന്നും നീ അനുഭവിക്കുമെന്നുമൊക്കെയുള്ള ശാപവാക്കുകളാണ് അനുപമയുടെ പേജില്‍ നിറയെ.
#Rakshasudu first look ????
Posted by Anupama Parameswaran on Friday, April 5, 2019