കട്ടപ്പന: മോഷണക്കേസ് പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മോഷണശ്രമത്തിനിടെ അറസ്റ്റിലായ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു വിജയൻ (27), സഹായി പുത്തൻപുരയ്ക്കല്‍ രാജേഷ് (നിതീഷ്, 31) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവുമായി ബന്ധപ്പെട്ട സൂചനകള്‍ പോലീസിന് ലഭിച്ചത്.