കോഴിക്കോട്: യുഡിഎഫ് വിട്ടുപോയ ലോക് താന്ത്രിക് ജനതാദളിന് എന്തു കിട്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം.പി.വീരേന്ദ്രകുമാര്‍ ഇക്കാര്യം വ്യക്തമാക്കണം. യുഡിഎഫ് വിട്ട് എല്‍ഡിഎഫിനൊപ്പം പോയ പാര്‍ട്ടിക്ക് എന്ത് ഗുണമുണ്ടായെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആലോചിക്കണമെന്നും വീരേന്ദ്രകുമാറിനോട് സഹതാപം മാത്രമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ചെറുപാര്‍ട്ടികളെ വിഴുങ്ങുന്ന സമീപനമാണ് സിപിഎമ്മിന്റേത്. സിപിഐയും സിപിഎമ്മും അല്ലാതെ മറ്റ് പാര്‍ട്ടികള്‍ക്കൊന്നും എല്‍ഡിഎഫില്‍ നിലനില്‍പ്പില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

